District News
കുണ്ടറ: വയോധികയുടെ സ്വര്‍ണമാല കവര്‍ച്ച ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. പട്ടാഴി പുളിവിളയില്‍ വയോധികയുടെ സ്വര്‍ണമാല കവര്‍ച്ച ചെയ്ത കേസിലെ പ്രതി കടമ്പനാട് മണ്ണടി തനിമ ഹൗസില്‍ ഹമീദ് (64) നെയാണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
District News
കോഴിക്കോട്: ബംഗളൂരില്‍ സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്നും മലാപറമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്ന ഫോട്ടോയെടുത്ത് രക്ഷിതാക്കൾക്ക് അയച്ചുകൊടുത്ത് എട്ട് ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍.
വെള്ളിമാടുകുന്ന് പുളിയോട് കുന്ന് മഠത്തിൽ പ്രസാദിന്റെ മകൻ കുറുപ്പശ്ശംകണ്ടി അഖിലിനെയാണ് (33) പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.നേരത്തെ ഈ കേസിൽ പറമ്പിൽ ബസാർ നമ്പ്യാത്ത് താഴത്ത് കനാൽ റോഡിൽ കുട്ട എന്ന് വിളിക്കുന്നു അതുലിനെയും കണ്ണൂർ മട്ടന്നൂർ സ്വദേശി തില്ലങ്കേരി പാളിയപറമ്പ് ഡിങ്കൻ എന്ന് വിളിക്കുന്ന ജിഷ്ണു ജയനെയും പിടികൂടിയിരുന്നു.
കേസില്‍ കൂടുതല്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.കേസില്‍ പ്രതികളെ സഹായിച്ച യുവതിക്കായും അന്വേഷണം നടക്കുകയാണ്.
District News
വടകര: പതിയാരക്കരയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍. പതിയാരക്കര കുളങ്ങര മുഹമ്മദ് റിനാസിനെയാണ് വടകര പൊലിസ് പിടികൂടിയത്. പതിയാരക്കര വയറോളി സിറാജിനാണ് അക്രമത്തില്‍ പരിക്കേറ്റത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി പതിയാരക്കര നീലിയേടത്ത് കടവിന് സമീപം സുഹൃത്തിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സിറാജിനെ പ്രതി കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. കസ്റ്റഡിയിലെടുത്ത റിനാസിനെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. വൈദ്യപരിശോധനകള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
District News
സുൽത്താൻ ബത്തേരി: ജില്ലയെ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി വയനാട് പോലീസിന്റെ പിടിയിലായി. തമിഴ്നാട് സ്വദേശികളായ മധുരൈ ചിന്താമണി എം. രവി (48), ശിവഗംഗ മടപുര എം. മാരിമുത്തു എന്ന പാണ്ഡ്യൻ (39) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. മലപ്പുറം ഐക്കരപ്പടിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന മുറിയിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ബത്തേരിയിലെ മാലകവർച്ചാ കേസിൽ നേരത്തെ അറസ്റ്റിലായവരുടെ കൂട്ടാളികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ഇതോടെ മാലകവർച്ചാ കേസുകളിൽ ജില്ലയിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
17ന് ഉച്ചയോടെയാണ് അമ്മായിപ്പാലത്ത് നിന്ന് ബത്തേരിയിലേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത നെൻമേനി സ്വദേശിയായ വയോധികയുടെ മൂന്ന് പവൻ മാലയും ഒരു ഗ്രാം താലിയും അടങ്ങുന്ന ഏകദേശം 3.82 ലക്ഷം രൂപ വിലവരുന്ന ആഭരണം സംഘം കവർന്നത്. ബത്തേരി ഗാന്ധി ജംഗ്ഷനിലെത്തിയപ്പോഴാണ് മോഷണം നടന്നതായി വയോധിക അറിയുന്നത്.
സംഭവത്തിൽ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തി. മണിക്കൂറുകൾക്കകം മധുരൈ സ്വദേശികളായ അളകനല്ലൂർ ഈശ്വരി (47), അളകനല്ലൂർ രമ്യ (30) എന്നിവരെ മീനങ്ങാടി പഞ്ചായത്ത് പരിസരത്തുനിന്ന് പിടികൂടി. മീനങ്ങാടിയിലെ ഫാൻസി കടയിൽനിന്ന് കോസ്മറ്റിക് ഉത്പന്നങ്ങൾ മോഷ്ടിച്ചതും ഇവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഇരുവരും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയതെന്നും അന്വേഷണത്തോട് പൂർണമായി സഹകരിച്ചില്ലെന്നും പോലീസ് പറഞ്ഞു. എന്നാൽ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ഈശ്വരിയുടെ ഭർത്താവായ രവിയിലേക്കും രമ്യയുടെ ഭർത്താവായ മാരിമുത്തുവിലേക്കും അന്വേഷണം എത്തുകയായിരുന്നു. മോഷണത്തിലൂടെ ലഭിക്കുന്ന സ്വർണാഭരണങ്ങൾ വിൽപ്പന നടത്തി വീതംവയ്ക്കുന്നതാണ് സംഘത്തിന്റെ രീതിയെന്നാണ് പോലീസ് കണ്ടെത്തൽ. ഈശ്വരിക്കെതിരേ പാനൂർ, വാടാനപ്പള്ളി, അടൂർ പോലീസ് സ്റ്റേഷനുകളിലും രമ്യക്കെതിരേ തൃശൂർ വെസ്റ്റ്, കൊയിലാണ്ടി പോലീസ് സ്റ്റേഷനുകളിലും മോഷണക്കേസുകളുണ്ട്.
District News
പറവൂര്‍: പ്രണയത്തിൽനിന്നു പിൻമാറിയ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ആലുവ എടത്തല എന്‍എഡി കവല പുറത്തുപാറ വീട്ടില്‍ ശശികുമാറിന്റെയും സാബിതയുടെയും മകള്‍ പി.എസ്. സുരമ്യയാണു (24) മരിച്ചത്. സംഭവത്തില്‍ ആണ്‍സുഹൃത്ത് വടക്കേക്കര മുറവന്തുരുത്ത് കോലഞ്ചേരി ഷിബിനെ (34) പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ പതിനൊന്നരയോടെ മുറവന്തുരുത്തിലെ ഷിബിന്റെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. അഞ്ചു വര്‍ഷത്തിലേറെയായി ഇരുവരും അടുപ്പത്തിലായിരുന്നു. ഷിബിന്റെ വീട്ടില്‍ പെണ്‍കുട്ടി ഇടയ്ക്ക് വരാറുണ്ടായിരുന്നു. നാലു മാസം മുമ്പ് പെണ്‍കുട്ടി ബന്ധത്തില്‍ നിന്നു പിന്മാറിയതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പിന്മാറ്റത്തില് താല്പര്യമില്ലാതിരുന്ന ഷിബിന്‍ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് വിളിച്ചതിനെത്തുടര്‍ന്ന് സുരമ്യ ഇന്നലെ രാവിലെ ബസില്‍ പറവൂരിലെത്തി. സിഎ പഠനത്തിന്റെ ഭാഗമായി ആലുവ ബാങ്ക് കവലയിലെ ഒരു സ്ഥാപനത്തില്‍ ട്രെയ്ിനിയായി ജോലി ചെയ്തിരുന്ന സുരമ്യ ജോലിക്കു പോകുകയാണെന്നു പറഞ്ഞാണു രാവിലെ വീട്ടില്‍ നിന്നിറങ്ങിയത്.
പറവൂരിലെത്തിയ സുരമ്യയെ ഷിബിന്‍ ബൈക്കില്‍ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചുള്ള സംസാരത്തിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ ഷിബിന്‍ മുറിയില്‍ വച്ച് കത്തിയെടുത്തു സുരമ്യയെ കുത്തുകയായിരുന്നു. ഈ സമയത്തു വീട്ടില്‍ ഷിബിന്റെ അമ്മ ഉണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ മുറിയില്‍ നിന്നു പുറത്തിറങ്ങിയ ഷിബിന്‍ ബൈക്കില്‍ വടക്കേക്കര പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പിന്നീട് പോലീസും നാട്ടുകാരും ചേര്‍ന്ന് സുരമ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കഴുത്തിലും നെഞ്ചിലുമാണു സുരമ്യക്ക് കുത്തേറ്റത്. ഇരുവരും തമ്മിലുണ്ടായ പിടിവലിയില്‍ ഷിബിന്റെ കൈകള്‍ക്കും മുറിവേറ്റു.
ഇന്‍ക്വസ്റ്റിന് ശേഷം സുരമ്യയുടെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്കാരം ഇന്ന് നടക്കും.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എടത്തല പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ട്വന്റി 20 സ്ഥാനാര്‍ഥിയായി സുരമ്യ മത്സരിച്ചിരുന്നു. സഹോദരന്: സൂരജ്.
Kerala
തിരുവനന്തപുരം: ഏഴ് വയസുകാരിയെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ. ചാക്ക വയ്യാമൂലയിൽ വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവർ സുധീർ (46), രണ്ടാം ഭാര്യ വെള്ളറട സ്വദേശി ലിൻഡമോൾ (34) എന്നിവരാണ് വലിയതുറ പോലീസിന്റെ പിടിയിലായത്.
ഇവർ ഏഴുവയസുകാരിയായ കുട്ടിയെ മുറിക്കുള്ളിൽ പൂട്ടിയിടുകയും മർദ്ദിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. കുട്ടി രണ്ട് ദിവസമായി സ്കൂളിൽ എത്താതിരുന്നതിനെ തുടർന്ന് അധ്യാപകർ നടത്തിയ അന്വേഷണമാണ് വിവരം പുറത്തുകൊണ്ടുവന്നത്.
വീട്ടിലെത്തിയ അധ്യാപകരാണ് കുട്ടിയെ മുറിയിൽ പൂട്ടിയ നിലയിൽ കണ്ടെത്തിയത്. ഇവർ ഉടൻതന്നെ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി പ്രതിനിധികൾ സ്ഥലത്തെത്തി കുട്ടിയെ മോചിപ്പിച്ച് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെയും നുള്ളിയതിന്റെയും പാടുകൾ വ്യക്തമായി ഉണ്ടായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ്, പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
പോത്താനിക്കാട്: പോത്താനിക്കാട് പോലീസ് സ്റ്റേഷന് പരിധിയില്‍ സമീപകാലത്ത് നടന്ന മോഷണ പരമ്പരയിലെ രണ്ട് പ്രതികളെ പോലീസ് പിടികൂടി. കോതമംഗലം നങ്ങേലിപടി വട്ടേക്കോട്ട് പുത്തന്‍പുര അബ്ദുള്‍ സമദ് (18), വാരപ്പെട്ടി മൈലൂര്‍ കൊടക്കാപ്പിള്ളില്‍ അതുല്‍ അജി (18), എന്നിവരെയാണ് പോത്താനിക്കാട് എസ്എച്ച്ഒ സിജു ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
മോട്ടോര്‍ പമ്പ് മോഷണം ഉള്‍പ്പെടെ പോത്താനിക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത നാലു കേസുകളിലെയും കല്ലൂര്‍ക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലെയും പ്രതികളാണിവര്‍. ഊന്നുകല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും ഇവര്‍ മോഷണം നടത്തുകയായിരുന്നു.
പോത്താനിക്കാട് പോലീസ് സ്റ്റേഷന് പരിധിയില്‍ വീടുകള്‍ കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്നതുള്‍പ്പെടെ അനേകം മോഷണങ്ങളാണ് അടുത്ത കാലങ്ങളില്‍ നടന്നിട്ടുള്ളത്. പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിയാത്തത് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആര്. മനോജിന്റെ നിര്‍ദേശ പ്രകാരം എസ്എച്ച്ഒ സിജു ജോസഫിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.
National
ഗുവാഹത്തി: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ മൂന്ന് യുവാക്കളെ ആസാം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്നിന് നടന്ന സംഭവത്തിൽ ആസാമിലെ കച്ചാർ ജില്ലയിൽ നിന്നുള്ള അമ്ജദ് ഹുസൈൻ ലസ്കർ (20), സദ്ദാം ഹുസൈൻ ലസ്കർ (23), റിങ്കു ദാസ് (25) എന്നിവരാണ് അറസ്റ്റിലായത്.
മൂന്നിന് പുലർച്ചെ 2.30ഓടെ പെൺകുട്ടികൾ ധോലൈ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തങ്ങളെ തട്ടിക്കൊണ്ടുപോയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും പെൺകുട്ടികൾ പോലീസിനോട് പറഞ്ഞു. ആദ്യം പീഡശ്രമം നടന്നുവെന്നാണ് മൊഴി നൽകിയത്.
തുടർന്ന വിശദ അന്വേഷണത്തിൽ ഇവർ ക്രൂര പീഡനത്തിന് ഇരയായതായി കണ്ടെത്തി. പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
District News
വണ്ടിപ്പെരിയാർ: തേയിലത്തോട്ടം മേഖലയിലെ ലയങ്ങൾ കേന്ദ്രീകരിച്ച് മദ്യം സംഭരിച്ച് വിൽപ്പന നടത്തിയിരുന്ന എസ്റ്റേറ്റ് സൂപ്പർവൈസറെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ തേങ്ങാക്കൽ എസ്റ്റേറ്റിലെ സൂപ്പർവൈസർ സുരേഷ് ഗോപി(41)യാണ് പിടിയിലായത്. വണ്ടിപ്പെരിയാർ ഇൻസ്പെക്ടർ അമൃത് സിംഗ് നായകത്തിന് ലഭിച്ച രഹസ്യവിവരത്തത്തുടർന്നാണ് അറസ്റ്റ്.
ഇയാളുടെ താമസസ്ഥലത്തുനിന്ന് 25 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പോലീസ് കണ്ടെടുത്തു. വണ്ടിപ്പെരിയാറിലെ സർക്കാർ മദ്യ ഷോപ്പിൽ നിന്നു വാങ്ങിയ മദ്യം ചില്ലറ വിൽപ്പന നടത്താനാണ് സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
National
ന്യൂഡൽഹി: കാൽനൂറ്റാണ്ടിലേറെയായി പോലീസിന്റെ കണ്ണ് വെട്ടിച്ചു ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി പിടിയിൽ. മധ്യപ്രദേശിൽ ഡോക്ടർ ചമഞ്ഞ് ഒളിവിൽ കഴിഞ്ഞിരുന്ന രേജിന്ദർ ബൈരാഗി (രേജിന്ദർ സിംഗ് യാദവ്, 53) ആണ് ഡൽഹി ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്. ഡോക്ടർ ജട്ക എന്ന അപരനാമത്തിലാണ് ഇയാൾ അറിയപ്പെട്ടിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
ഹരിയാനയിൽ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസ് ഉൾപ്പെടെ നിരവധി വധശ്രമക്കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. 1999ൽ വിലങ്ങണിഞ്ഞ നിലയിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ടതുമുതൽ ഇയാൾ ഒളിവിലായിരുന്നു. തുടർന്ന് ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി മാറിമാറി താമസിച്ചു വരുകയായിരുന്നു.
പിന്നീട് മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിലെത്തുകയായിരുന്നു. ഇവിടെ വ്യാജ വിലാസത്തിൽ ഡോക്ടർ ചമഞ്ഞ് കുടുംബത്തോടൊപ്പം ജീവിതം നയിക്കുകയായിരുന്നു പ്രതി. 1997-ൽ ഡൽഹി ജനക്പുരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് വധശ്രമക്കേസുകളെക്കുറിച്ചുള്ള പുനരന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിലും ഇയാൾക്ക് പങ്കുണ്ടെന്ന വിവരം പുറത്തുവന്നത്. ഒളിവിൽ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളികളെ പിടികൂടാൻ ഡൽഹി പോലീസ് നടത്തുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് ഈ അറസ്റ്റ്.
District News
പാലക്കാട്: നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി മോഷണം നടത്തുന്ന തമിഴ്നാട് സ്വദേശിയായ യുവാവ് പിടിയിൽ. തമിഴ്നാട് തിരുച്ചിറപ്പള്ളി മണപ്പാറ മല്ലിഗൈപട്ടി സ്വദേശി വേലുച്ചാമി (24) ആണ് ടൗൺ നോർത്ത് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ രണ്ടുവർഷത്തിലധികമായി പാലക്കാട് നഗരത്തിൽ ആക്രിപെറുക്കി വിറ്റും ചെറിയ ജോലികളും ചെയ്തുവരികയായിരുന്ന ഇയാൾ നഗരത്തിൽ സ്ഥിരമായി മോഷണം നടത്തിയിരുന്നു.
കഴിഞ്ഞദിവസം രാത്രി അരോമ തിയറ്ററിന്റെ മതിൽ ചാടിക്കടന്ന് അകത്തുകയറിയ ഇയാൾ കൗണ്ടർ തുറന്ന് പണവും ടോർച്ചും മറ്റുപകരണങ്ങളും കവർന്നിരുന്നു. തുടർന്ന് ടൗണിലെ ലോട്ടറിക്കടയിൽ മോഷണശ്രമം നടത്തുന്നതിനിടെയാണ് സൗത്ത് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
തിയറ്റർ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. നോർത്ത് എസ്ഐ പ്രമോദ്, എസ്സിപിഒമാരായ കെ.പി. മനീഷ്, കെ. സുധീർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.
District News
ചവറ: തിരക്കുള്ള കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസില്‍ കയറി യാത്രക്കാരുടെ മാല മോഷ്ടി ക്കുന്ന നാടോടി സ് ത്രീയെ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടി. തമിഴ്നാട് തിരുനല്‍വേലി സ്വദേശി മഞ്ചുള (30) യെയാണ് പിടിയിലായത്്.
പോലീസ് പറയുന്നത്: ഇന്നലെ രാവിലെ പത്തനംതിട്ടിയില്നിന്നു കൊല്ലത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസിലെ യാത്രക്കാരിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ഇവരെ പിടികൂടിയത്. ബസില്‍ നല്ല തിരക്കായിരുന്നു.
ബസ് ആറുമുറിക്കടയില്‍ എത്തിയ സമയം യാത്രക്കാരി ഇവിടെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ തിരക്കഭിനയിച്ച് മഞ്ചുള മാല പൊട്ടിക്കാന്‍ ശ്രമിച്ചു.
ഇത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരി ബഹളം വെച്ചതോടെ നാടോടി സ്ത്രീ ബസില്‍നിന്ന് ഇറങ്ങിയോടിയെങ്കിലും ആറുമുറിക്കടയ്ക്ക് സമീപത്ത് നിന്നിരുന്നവരും ബസിലെ ചില യാത്രക്കാരും ഇവരുടെ പിന്നാലെ ഓടി മഞ്ചുളയെ പിടികൂടി ചവറ പോലിസിലേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ പോലിസ് സ്റ്റേഷനിലെത്തിച്ചതറിഞ്ഞ് ഒരു മാസത്തിന് മുമ്പ് തിരക്കുള്ള ബസില്‍നിന്നു മാല നഷ്ടപ്പെട്ട ചവറ, ശാസ്താം കോട്ട സ്വദേശികളായ രണ്ട് സ്ത്രീകള്‍ സ്റ്റേഷനിലെത്തി മഞ്ചുളയെ തിരിച്ചറിഞ്ഞു. \
തിരക്കുള്ള ബസില്‍ക്കയറി മാല മോഷണം നടത്തുന്നത് മഞ്ചുളയുടെ പതിവാണന്നും ഇവരോടൊപ്പം ഇവരുടെ കൂട്ടാളികളും ബസില്‍ കയറുകയും ചെയ്യും. തുടര്‍ന്ന് പൊട്ടിച്ചെടുക്കുന്ന മാല ഉടന്‍ തന്നെ കൂട്ടാളികളുടെ കൈയില്‍ കൊടുത്ത ശേഷം ഇവര്‍ അടുത്ത കാത്തിരപ്പ് കേന്ദ്രത്തില്‍ ഇറങ്ങുന്ന രീതിയാണന്ന് പൊലീസ് പറഞ്ഞു.
District News
കൊരട്ടി: എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയുടെ ഭാഗമായി കൊരട്ടി കട്ടപ്പുറത്ത് നടത്തിയ റെയ്ഡിൽ അനധികൃതമായി ഇന്ത്യൻ നിർമിത വിദേശമദ്യം കൈവശംവച്ച് വില്പന നടത്തിയിരുന്നയാളെ തൃശൂർ എക്സൈ സ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു.
കൊരട്ടി കട്ടപ്പുറം മലയാംകുടി വീട്ടിൽ ശങ്കരൻകുട്ടി (67) ആണ് പിടിയിലായത്. സർക്കിൾ ഇൻസ്പെക്ടർ അൻഷാദ് ബഷീറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രിവന്റീവ് ഓഫീസർ ടി.ജെ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 500 രൂപയും പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
അടൂർ: ബാർ ഹോട്ടൽ മാനേജരെയും ജീവനക്കാരനെയും മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. അടൂർ മേലൂട് ബിനു ഭവനിൽ നന്ദു കൃഷ്ണ (26), മേലൂട് സതീഷ് ഭവനിൽ വിനീഷ് (29) എന്നിവരെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.
അടൂർ വൈറ്റ് പോർട്ടിക്കോ ബാർ ഹോട്ടലിലെ മാനേജർ ബൈജു,അജിത്ത് എന്നിവർക്ക് നേരേയായിരുന്നു അക്രമം. ബാറിനുള്ളിൽ അതിക്രമിച്ചു കയറിയാണ് അക്രമം നടത്തിയത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ബൈജുവിനോടുള്ള മുൻവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
District News
വലിയതുറ: വീട്ടില്‍ അനധികൃതമായി എംഡിഎംഎ സൂക്ഷിച്ച് വില്‍പ്പന നടത്തിവന്ന യുവതിയെ വലിയതുറ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. വലിയതുറ വെട്ടുകാട് ബാലനഗര്‍ സ്വദേശിനി രേഖ (38) യാണ് പിടിയിലായത്. പ്രതിയില്‍നിന്ന് 38 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കഴക്കൂട്ടത്തുനിന്ന് കഴിഞ്ഞ ദിവസം ഡാന്‍സാഫ് സംഘം പിടികൂടിയ യുവാവില്‍നിന്നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എംഡിഎംഎ ലഭിച്ച ഉറവിടത്തെക്കുറിച്ച് വലിയതുറ പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തു.
District News
കോട്ടൂർ: നെയ്യാർഡാം പോലീസിനെ ആക്രമിച്ച കാപ്പ കേസ് പ്രതി പിടിയിലായി. പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ കോട്ടൂർ സ്വദേശി രാജീവ് (30) ആണ് പിടിയിലായത്.
കഴിഞ്ഞമാസം കാട്ടാക്കട ഗുരുമന്ദിരത്തിനു സമീപത്തു രണ്ടുപേരെ കഞ്ചാവുമായി കാട്ടാക്കട പോലീസ് പിടികൂടിയിരുന്നു. ഈ പ്രതികൾക്ക് കഞ്ചാവെത്തിച്ചു നൽകിയത് രാജീവാണെന്നു പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതേതുടർന്നുള്ള അന്വേഷണത്തിലാണ് കോട്ടൂരിലെ വീടിനു സമീപത്തുനിന്നു കാട്ടാക്കട എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാജീവിനെ കസ്റ്റഡിയിൽ എടുത്തത്. മയക്കുമരുന്ന് ഉൾപ്പടെ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് രാജീവ്. പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കും.
District News
ചവറ: ഇരുചക്ര വാഹന മോഷ്ടക്കളായ നാല് പ്രതികള്‍ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായി. ചവറ മണ്ണാന്റയ്യത്ത് അനന്തുഭവനത്തില്‍ അനന്തു(19), ചവറ കുളങ്ങരഭാഗത്ത് കൃഷ്ണഗിരിയില്‍ ഹരികൃഷ്ണന്(20), കൊട്ടാരക്കര കുളക്കട കിഴക്ക് കളിയിക്കല്‍ മേലതില്‍ അക്ഷയ്(23), കരുനാഗപ്പള്ളി കല്ലേലില്‍ഭാഗത്ത് പുത്തന്‍ വീട്ടില്‍ മുസുമ്മല്‍ (21) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം കെഎസ്ആര്‍ടിസി പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളുടെ സമീപം കണ്ട യുവാക്കളെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ വാഹന മോഷണത്തിനെത്തിയതാണെന്നും ഇവര്‍ വന്ന രണ്ട് ഇരുചക്ര വാഹനങ്ങളും എറണാകുളം ജില്ലയില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് തിരിച്ചറിഞ്ഞത്.
കരുനാഗപ്പള്ളി സ്റ്റേഷന് എസ്ഐ പ്രമോദിന്റെയും കണ്ട്രോള് റൂം എഎസ്ഐ ജയകുമാറിന്റെ നേതൃത്വത്തില്‍ സിപിഒ അഖില്‍, അനൂപ്, രഞ്ജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
District News
ഹരിപ്പാട്: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളിയെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ ഹൂഗ്ലി സ്വദേശി മിറാജുൽ (26) ആണ് പിടിയിലായത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. യുവതിയും പ്രതിയും ഹരിപ്പാട്ടുള്ള ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. രാവിലെ സ്ഥാപനത്തിലെത്തിയ യുവതിയെ മിറാജുൽ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച യുവതി ബഹളം വച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് യുവതി നേരിട്ട് ഹരിപ്പാട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പിന്നീട് പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
സൂറത്ത്: എഐ , ടെലിഗ്രാം എന്നിവ ഉപയോഗിച്ച് വ്യാജ ബാങ്കിംഗ്, സർക്കാർ ആപ്പുകൾ നിർമിച്ചു രാജ്യവ്യാപകമായി 64 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ 18കാരൻ പിടിയിൽ.
രോഹിത് വീരേന്ദ്രസിംഗ് ശാക്യ എന്നയാളെയാണ് ഉത്തർപ്രദേശിലെ കാൺപൂരിലുള്ള ഹോട്ടലിൽനിന്ന് സൂറത്ത് സിറ്റി സൈബർ ക്രൈം സെൽ അറസ്റ്റ് ചെയ്തത്. പതിനൊന്നാം ക്ലാസിൽ പഠനം ഉപേക്ഷിച്ച പ്രതി, വ്യാജ എപികെ ആപ്പുകൾ നിർമിച്ച് മാസം 15,000 രൂപ സബ്സ്ക്രിപ്ഷൻ നിരക്കിൽ മറ്റ് സൈബർ കുറ്റവാളികൾക്കു നൽകുകയായിരുന്നു.
രാജ്യത്തുടനീളം 21,000ത്തിലധികം ഫോണുകളിൽ വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും ഏകദേശം 54,000 തട്ടിപ്പ് ഇടപാടുകളിലൂടെ 64.38 കോടി രൂപ കവരുകയും ചെയ്തതായി പോലീസ് കണ്ടെത്തി.
പതിനൊന്നാം ക്ലാസിൽ പഠനം ഉപേക്ഷിച്ച വ്യക്തിയാണെങ്കിലും16-ാം വയസിൽത്തന്നെ രോഹിത് കോഡിംഗിൽ വിദഗ്ധനായി മാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എഐ ടൂളുകളും ടെലിഗ്രാം ചാനലുകളും ഉപയോഗിച്ച് യഥാർഥ ബാങ്കിംഗ്, സർക്കാർ ആപ്പുകളോടു സമാനമായ വ്യാജ എപികെ ഫയലുകൾ നിർമിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ജാർഖണ്ഡിലെ ജാംതാറ, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ സൈബർ കുറ്റവാളി സംഘങ്ങൾക്ക് പ്രതിമാസം 15,000 രൂപ സബ്സ്ക്രിപ്ഷൻ നിരക്കിൽ ഈ വ്യാജ ആപ്പുകൾ നൽകിവരികയായിരുന്നു.
എസ്ബിഐ, പിഎൻബി, ഐസിഐസിഐ തുടങ്ങിയ പ്രമുഖ ബാങ്കുകൾ, പിഎം കിസാൻ, ആധാർ സേവനങ്ങൾ, ആർടിഒ ചെല്ലാൻ പേമെന്റ് പോർട്ടലുകൾ എന്നിവയുടെ പേരിലാണ് പ്രതി വ്യാജ ആപ്പുകൾ നിർമിച്ചിരുന്നത്.
മേയ് മാസത്തിൽ സൂറത്ത് സ്വദേശിയായ ഒരാൾക്ക് അഞ്ചു ലക്ഷം രൂപ സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്.
വാട്സാപ്പിലൂടെ ലഭിച്ച വ്യാജ പിഎൻബി വൺ. എപികെ ഫയൽ ഡൗൺലോഡ് ചെയ്തതോടെ ഇയാളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടുകയും അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടുകയുമായിരുന്നു. ഇരയായ വ്യക്തി 1930 എന്ന സൈബർ ഹെൽപ്പ് ലൈനിൽ പരാതി നൽകിയതിനെത്തുടർന്ന് സൂറത്ത് സൈബർ ക്രൈം വിഭാഗം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
District News
ഹരിപ്പാട്: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ സഹയാത്രികയായ യുവതിക്കുനേരേ ലൈംഗിക അതിക്രമം നടത്തിയ കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ. കായംകുളം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ചേർത്തല വയലാർ തെക്കേക്കരയിൽ രഞ്ജൻ (53) ആണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ 6.45 ഓടെ ആലപ്പുഴ-തിരുവനന്തപുരം റൂട്ടിലോടുന്ന സൂപ്പർഫാസ്റ്റ് ബസിലായിരുന്നു സംഭവം. ആലപ്പുഴയിലെ വീട്ടിൽനിന്നും കൊല്ലത്തേക്കു യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവമുണ്ടായത്. കായംകുളം ഡിപ്പോയിലേക്ക് ഡ്യൂട്ടിക്കായി യൂണിഫോം ധരിച്ച് യാത്ര ചെയ്ത ജീവനക്കാരനണ് അതിക്രമം നടത്തിയത്.
ഹരിപ്പാടിന് സമീപം കരുവാറ്റ കൺകാലിപ്പാലത്തിന് സമീപത്തുവച്ച് ഇയാൾ മോശമായി പെരുമാറിയതോടെ യുവതി ബസിനുള്ളിൽ ബഹളം വച്ചു. പിന്നാലെ ബസിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഇയളെ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിന്തുടർന്നു പിടികൂടുകയായിരുന്നു.
തുടർന്ന് പ്രതിയെ ഇതേ ബസിൽതന്നെ ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പോലീസ് യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: നെടുമ്പാശേരിയില്‍ വാഹന പരിശോധനയ്ക്കിടെ പോലീസുകാരന് മര്‍ദനം. ട്രാഫിക് നിയമലംഘനം മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ പോലീസുകാരനെയാണ് മൂന്നു യുവാക്കള്‍ മര്‍ദിച്ചത്. കപ്രശേരി സ്വദേശികളായ റെനീഷ്, ശ്യാം, അഖില്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു സംഭവം. മുഖ്യമന്ത്രി വി.ഡി. സതീശന്റെ യാത്രയെ തുടര്‍ന്ന് ദേശീയപാതയില്‍ ഡ്യൂട്ടി ചെയ്യുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥന്. ഇതിനിടെ ഹെല്‍മെറ്റ് വയ്ക്കാതെ ബൈക്കില്‍ ട്രിപ്പിള്‍സ് അടിച്ച് പോയ യുവാക്കളുടെ ദൃശ്യം പോലീസുകാരന് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.
ഇതില്‍ പ്രകോപിതരായ യുവാക്കള്‍ പോലീസുകാരനെ ആക്രമിച്ച് വീഴ്ത്തുകയും നെഞ്ചില്‍ ചവിട്ടുകയുമായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
District News
പാലാ: കൊല്ലപ്പള്ളി കാരിക്കവയലിലെ ഫാം ഹൗസിൽ കവർച്ച നടത്തി പെട്ടി ഓട്ടോ, സ്കൂട്ടർ, മൊബൈൽ ഫോൺ, പണം, കമ്പനി രേഖകൾ എന്നിവ മോഷ്ടിച്ച കേസിൽ രണ്ടു പ്രതികളെക്കൂടി മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞിരപ്പള്ളി തോട്ടുമുഖം മുഞ്ഞനാട്ടുപറമ്പിൽ വീട്ടിൽ ആഷിക് മുഹമ്മദ് (22), മുണ്ടക്കയം കൂട്ടിക്കൽ കരിപ്പായിൽ വീട്ടിൽ ഇനായത്ത് കെ. റസാക്ക് (22) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി അൽത്താഫ് നൂഹ് മറ്റൊരു കേസിൽ റിമാൻഡിൽ കഴിയുകയാണ്.
കഴിഞ്ഞ ഏപ്രിൽ ഒമ്പതിന് രാത്രി 10നും പുലർച്ചെ ആറിനും ഇടയിലാണ് സംഭവം. കൊല്ലപ്പള്ളി കാരിക്കവയലിൽ പ്രവർത്തിക്കുന്ന ഫാം വിന്റേജ് പ്രമോട്ടേഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഫാം ഹൗസിൽ അതിക്രമിച്ച് കയറി മാനേജിംഗ് പാർട്ണറുടെ മുറിയിൽനിന്ന് 3,000 രൂപയും മൊബൈൽ ഫോണും മോഷ്ടിക്കുകയും ഓഫീസിന്റെയും വാഹനങ്ങളുടെയും താക്കോൽ കൈക്കലാക്കി കമ്പനി ഓഫീസിൽ കയറി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും അപഹരിച്ചു. കമ്പനി വളപ്പിൽ പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷയും സ്കൂട്ടറും മോഷ്ടിച്ചു കടക്കുകയായിരുന്നു.
ആകെ 2.38 ലക്ഷം രൂപയുടെ സ്വത്തുക്കളും 3,000 രൂപയും കമ്പനി രേഖകളും നഷ്ടപ്പെട്ടതായാണ് പോലീസിന് ലഭിച്ച പരാതി.പ്രതികളെ ഈരാറ്റുപേട്ട ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
നെയ്യാറ്റിന്‍കര: അടച്ചിട്ടിരുന്ന വീട്ടില്‍ കയറി പണവും ആഭരണങ്ങളും മോഷ്ടിച്ച കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ബാഹുലേയന് ഒരു വര്‍ഷത്തിനു ശേഷം പോലീസ് പിടിയിലായി.
കമുകിന്‍കോട് സ്വദേശിയുടെ വീട്ടില്‍ കഴിഞ്ഞ വര്‍ഷമാണ് ബാഹുലേയനും കൂട്ടാളിയും ചേര്‍ന്ന് മോഷണം നടത്തിയത്. കേസില്‍ ബാഹുലേയനാണ് ഒന്നാം പ്രതി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ് നടത്തിയ ഊര്‍ജിതമായ തെരച്ചിലില്‍ രണ്ടാം പ്രതിയെ നേരത്തെ പിടികൂടി. കൃത്യത്തിനു ശേഷം ബാഹുലേയന് ഒളിവില്‍ പോയിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ പി. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സിപിഒ മാരായ നിഥിന്, രതീഷ്, മഹേഷ് എന്നിവരും ഉള്‍പ്പെട്ടു.
Kerala
ചിറ്റൂർ: വടകരപ്പതി ആട്ടയന്പതിയിൽ വയോധികയെ കൊന്ന് മൃതദേഹം കത്തിച്ചശേഷം കുഴിച്ചുമൂടി. വടകരപ്പതി ആട്ടയന്പതി ന്യൂ ഉന്നതി സ്വദേശിനിയായ സരസാളി(66)നെയാണ് അടിച്ചുകൊലപ്പെടുത്തിയശേഷം കുളിമുറിയിലിട്ടു കത്തിച്ച് വീടിനുപിന്നിൽ കുഴിച്ചിട്ടത്. സംഭവത്തിൽ അയവാസിയായ ഉദയകുമാറിനെ (19) പോലീസ് അറസ്റ്റ് ചെയ്തു.
ജൂണ്‍ 10 മുതൽ സരസാളിനെ കാണാതായതിനെത്തുടർന്ന് മകൾ ബേബി 12ന് കൊഴിഞ്ഞാന്പാറ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രദേശത്തെ ചില യുവാക്കളെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യുന്നതിനിടെയാണ് നാടിനെ നടുക്കിയ അരുംകൊലപാതകം പുറംലോകം അറിയുന്നത്.
വല്ലപ്പോഴും സ്വന്തം വീട്ടിൽ എത്തിയിരുന്ന ഉദയൻ സരസാളിനെ കാണാതായ ദിവസം വരെ വീട്ടിലുണ്ടായിരുന്നു. എന്നാൽ ജൂൺ പത്തിന് ഇവിടെനിന്നു പോയി. തമിഴ്നാട്ടിലെ പൊള്ളാച്ചി ആനമലയിലായിരുന്നു താമസം.
സംശയം തോന്നിയ പോലീസ് വ്യാഴാഴ്ച സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി ചോദ്യംചെയ്തപ്പോഴാണു കൊലപാതകവിവരം വെളിപ്പെട്ടത്. ഇന്നലെ ഉച്ചയോടെ പോലീസ് പ്രതിയുടെ വീട്ടിലെത്തി തെളിവെടുപ്പുനടത്തി.
കൊല ചെയ്യാൻ ഉപയോഗിച്ച ആയുധം കുളിമുറിയിൽനിന്നും കത്തിച്ച ശരീരാവശിഷ്ടങ്ങൾ വീടിന്റെ പുറകിൽ കുഴിച്ചിട്ടനിലയിലും കണ്ടെടുത്തു.
പോലീസ് സർജൻ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ മൃതദേഹാവശിഷ്ടങ്ങൾ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
പാലക്കാട് എൽആർ തഹസിൽദാർ കെ. രാധാകൃഷ്ണൻ, സയന്റിഫിക്, വിരളടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി.
Kerala
പരിയാരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ റിട്ട. എസ്ഐ അറസ്റ്റിൽ.
ഏമ്പേറ്റ് കാപ്പുങ്ങലിലെ ഇ. ഗോപിനാഥനെ (62) യെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. പതിനൊന്നുകാരിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്കു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണു കേസ്. ബുധനാഴ്ച ഉച്ചയ്ക്കാണു കേസിനാസ്പദമായ സംഭവം.
വീട്ടിലെത്തിയ പെൺകുട്ടി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് അമ്മ വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് പരിയാരം പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Kerala
കൊച്ചി: കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലഹരി എത്തിച്ചു നല്കുന്ന സംഘം പിടിയില്‍. അമല്‍ ജോര്‍ജ്, അഭിജിത്ത് എന്നിവരെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക അറസ്റ്റ് നടന്നത്.
ചേരാനല്ലൂരില്‍ വീട് വാടകയ്ക്കെടുത്താണ് ഇവര്‍ ലഹരി വില്പന നടത്തിയിരുന്നത്. കൊച്ചിയിലെ സിനിമാ പ്രവര്‍ത്തകരും ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള ഹൈ പ്രൊഫൈല്‍ ആളുകള്‍ക്കാണ് ഇവര്‍ ലഹരി എത്തിച്ചു നല്‍കിയിരുന്നത്. അമല്‍ ജോര്‍ജിനെ നേരത്തെയും എംഡിഎംഎയുമായി പോലീസ് പിടികൂടിയിട്ടുണ്ട്. 250 ഗ്രാം എംഡിഎംഎയുമായാണ് അമല്‍ നേരത്തെ അറസ്റ്റിലായത്.
പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും കോണ്ടാക്ട് ലിസ്റ്റുകളും പോലീസ് പരിശോധിച്ചു വരികയാണ്. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ഇടപാടുകാരെ കുറിച്ചും കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും.
Kerala
പത്തനംതിട്ട: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മറവിൽ ലഹരി മരുന്ന് കച്ചവടം നടത്തിവന്ന വ്യാജ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പിടിയിൽ. ‘ആന്റി ഡ്രഗ്സ് മൂവ്മെന്റ് എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘടനയുടെ പ്രസിഡന്റ് എഴുമറ്റൂർ സ്വദേശി ഷർഫിൻ സെബാസ്റ്റ്യനാണ് പിടിയിലായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പെരുമ്പെട്ടി പോലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പ്രത്യേക റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്.
ഇയാളുടെ പക്കൽനിന്നും 1.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പുസ്തകങ്ങൾക്കിടയിൽ വളരെ സൂക്ഷ്മമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന് കണ്ടെത്തിയത്. ലഹരി ഉപയോഗിക്കുന്നതിനായി ഇയാൾ സൂക്ഷിച്ചിരുന്ന പ്രത്യേക ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു.
നാട്ടിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നയാൾ എന്ന പേരിൽ പൊതുജനമധ്യത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന ആളായിരുന്നു ഷർഫിൻ സെബാസ്റ്റ്യൻ. എന്നാൽ ഇതിന്റെ മറവിൽ ഇയാൾ വലിയ തോതിൽ ലഹരി വിൽപ്പന നടത്തിയിരുന്നതായാണ് വിവരം.
District News
പാലക്കാട്: പൂട്ടിക്കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് മോഷണംനടത്തുന്ന രണ്ടു ബീഹാർ സ്വദേശികളെ പോലീസ് പിടികൂടി. ബീഹാർ കിഷൻഗഞ്ച് സ്വദേശികളായ മുഹമ്മദ് മിനാരുൾ ഹഖ് (26), മുഹമ്മദ് മുസിബർ (35) എന്നിവരാണ് പിടിയിലായത്.
കാവിൽപ്പാട് ലക്ഷ്മിനഗർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപവും ലാൽനഗറിലും പൂട്ടിക്കിടന്ന വീടുകളിൽ മോഷണം നടത്തി സ്വർണവും പണവും കവർന്ന കേസിലെ പ്രതികളായിരുന്നു ഇവർ.
കഴിഞ്ഞമാസം മുപ്പതിന് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപം ലാൽ നഗറിൽ താമസിക്കുന്ന ഐആർഎസ് ഉദ്യോഗസ്ഥനായ ബെർജാസ് മുഹമ്മദിന്റെ പൂട്ടിയിട്ട വീട് കുത്തിപ്പൊളിച്ചു 40,000 രൂപ മോഷ്ടിച്ചിരുന്നു.
കാവിൽപ്പാട് സ്വദേശി പ്രേംകൃഷ്ണ എന്നയാളുടെ പൂട്ടിക്കിടക്കുന്ന വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തി ബീഹാറിലേക്കു പോകുന്നവഴിക്കാണ് തമിഴ്നാട് ചെങ്കപ്പള്ളി ടോൾബൂത്തിനു സമീപത്തുനിന്നും ഹേമാംബികനഗർ പോലീസ് പ്രതികളെ പിടികൂടിയത്.
പ്രതികൾ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള പൂട്ടിക്കിടക്കുന്ന വീടുകൾ ലക്ഷ്യമിട്ടാണ് മോഷണം ആസൂത്രണം ചെയ്യുന്നത്. മോഷണം നടത്തി എത്രയും പെട്ടെന്ന് ട്രെയിൻകയറി തിരിച്ചു നാട്ടിലേക്ക് പോകുന്നതാണ് ഇവരുടെ രീതി.
Kerala
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മൂന്നു മാസം മുമ്പ് പീഡിപ്പിച്ച ദൃശ്യങ്ങൾ കാട്ടി യുവതിയെ വീണ്ടും ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മട്ടാഞ്ചേരി പുതിയറോഡ് കൊച്ചുപറമ്പില്‍ അട്ടാണി അനീഷ് (43), ഇയാളുടെ കൂട്ടാളി കൊല്ലം മയ്യനാട് സ്വദേശി ഫിറോസ് ഖാൻ (23) എന്നിവരാണ് അറസ്റ്റിലായത്.
രണ്ടാമത്തെ പീഡനക്കേസിന്റെ മൊഴി എടുക്കുന്നതിനിടെയാണ് ആദ്യം അട്ടാണി അനീഷ് പീഡിപ്പിച്ച വിവരം യുവതി പോലീസിനെ അറിയിച്ചത്. കണ്ണൂർ സ്വദേശിനിയായ യുവതിയെ കഴിഞ്ഞ 21ന് എസ്ആർഎം റോഡിലെ ഹോട്ടലിലെത്തിച്ച് എംഡിഎം എ കുത്തിവച്ചശേഷം ഫിറോസ് ഖാൻ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
കലൂർ ജെഎൻയു സ്റ്റേഡിയത്തിനു സമീപത്തെ കടയിൽ അർധരാത്രി ചായ കുടിക്കാനെത്തിയ യുവതിയെ ഫിറോസ് എസ്ആർഎം റോഡിലെ ലോഡ്ജിലേക്ക് കൂട്ടി കൊണ്ടുപോയി എംഡിഎംഎ കുത്തി വച്ച ശേഷം ക്രൂരമായി പീഡിപ്പിച്ചു. അട്ടാണി അനീഷ് മുമ്പ് മട്ടാഞ്ചേരിയിലെ വീട്ടിൽ വച്ച് യുവതിയെ പീഡിപ്പിച്ച ദൃശ്യങ്ങൾ ഫിറോസ് ഖാന് കൈമാറിയിരുന്നു. ഈ ദൃശ്യങ്ങൾ യുവതിയെ കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
22 ന് പുലർച്ചെ ഹോട്ടൽ മുറിയിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവതി പരിചയക്കാരനായ സെക്യുരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. തുടർന്ന് ഇയാൾ യുവതിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ അറിയിച്ച പ്രകാരം എറണാകുളം നോർത്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ അയ്യപ്പൻ കാവിൽ നിന്ന് എസ്ഐമാരായ ഹരികൃഷ്ണൻ, പി. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഫിറോസ് ഖാനെ തിങ്കളാഴ്ച അറസ്റ്റു ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അട്ടാണി അനീഷിന്റെ പേരിൽ സിറോ എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസ് മട്ടാഞ്ചേരി പോലീസിന് കൈമാറി. അടുത്തിടെയാണ് ഇയാൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. മട്ടാഞ്ചേരി പോലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
ആലപ്പുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആലപ്പുഴ നോർത്ത് പോലീസ് നടത്തിയ പരിശോധനയിൽ അനധികൃത മദ്യവിൽപ്പന നടത്തിയിരുന്ന ഒരാൾ അറസ്റ്റിലായി. ആര്യാട് ഗ്രാമപഞ്ചായത്തിലെ രാമവർമ, ഐക്യഭാരതം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപ്പന നടത്തിവന്നിരുന്ന ആര്യാട് പഞ്ചായത്ത് 13-ാം വാർഡിൽ പാണംതൈവെളിയിൽ തങ്കച്ചൻ(വിനോദ് കുമാർ - 50) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ഡിവൈഎസ്പി മുകേഷിന്റെ നിർദേശപ്രകാരം ആലപ്പുഴ നോർത്ത് എസ്.എച്ച്.ഒ. എം.ജെ. അരുണിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എസ്ഐമാരായ സുനിൽ സാമുവൽ, അനിൽകുമാർ, എ.എസ്.ഐ നജീബ്, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ രജീഷ്, വിപിൻ ദാസ്, സുജിത്, ചരൺ ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.
Kerala
കൊച്ചി: മാട്രിമോണിയൽ സൈറ്റ് വഴിയും സമൂഹമാധ്യമങ്ങൾ വഴിയും പരിചയപ്പെടുന്ന യുവാക്കളെ ജീവിത പങ്കാളിയാക്കാമെന്നും ബിസിനസ് പാർട്ണർ ആക്കാമെന്നും പറഞ്ഞ് പണം തട്ടിയ യുവതി പെരുമ്പാവൂർ പോലീസിന്റെ പിടിയിൽ.
ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) ആണ് പിടിയിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്നും 50ലക്ഷം തട്ടിയെടുത്ത കേസിലാണ് ഇവരെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
2024 സെപ്റ്റംബർ മൂന്ന് മുതൽ 2024 നവംബർ 20 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായാണ് ഇവർ പണം കൈക്കലാക്കിയത്. ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും പണം കൈക്കലാക്കിയ ഇവർ യുവാവിനെ ബിസിനസ് പാർട്ണർ ആക്കുകയോ, പണം തിരികെ നൽകുകയോ ചെയ്തില്ല.
യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പെരുമ്പാവൂർ പോലീസ് പ്രതിയെ ഓടക്കാടിയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. വയനാട്, കോഴിക്കോട്, മലപ്പുറം, കോതമംഗലം ആലുവ അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ നിന്ന് സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവാക്കളിൽ നിന്നും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായ് വിവരമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പരിചയത്തിലാകുന്ന യുവാക്കളിൽ നിന്ന് ആദ്യം ചെറിയ തുക ആവശ്യപ്പെടും.
പിന്നീട് വിവാഹ വാഗ്ദാനം നൽകി ബിസിനസ് പാർട്ണർ ആക്കാം എന്ന വാഗ്ദാനം നൽകി കൂടുതൽ തുക വാങ്ങുകയാണ് പതിവ്. എറണാകുളത്തെ ഒരു പ്രമുഖ മാളിലേക്ക് കാരിബാഗുകൾ എത്തിക്കുന്നതിന്റെ ഓർഡർ വാങ്ങി നൽകാമെന്ന് പറഞ്ഞ് കോതമംഗലം സ്വദേശിയിൽ നിന്ന് 20 ലക്ഷത്തോളം രൂപയും ആലുവ സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപയും തട്ടിയതായാണ് വിവരം. തട്ടിപ്പിലൂടെ കരസ്ഥമാക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇവർ വിവാഹിതയാണ്.
കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. പെരുമ്പാവൂർ എഎസ് പി. ഹർദ്ദിക് മീണയുടെ നിർദ്ദേശാനുസരണം രൂപീകരിച്ച അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്ഐമാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്, വിഷ്ണു മുരളി, എഎസ്ഐ സുബൈർ, എം.ബി. സീനിയർ സിപിഒമാരായ രജിത് രാജൻ, എം.ബി. ജയന്തി, മുഹമ്മദ് ഷാൻ, സിപിഒമാരായ എ.കെ. നജ്മി, സിബിൻ എന്നിവരാണുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
പാലക്കാട്: കൊപ്പത്ത് ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ മലപ്പുറം സ്വദേശികളായ രണ്ടു പേർ പിടിയിൽ. മലപ്പുറം കല്പകഞ്ചേരി പുതുക്കിടി വീട്ടിൽ ഷാഹുൽ ഹമീദ്, കൽപകഞ്ചേരി തയ്യിൽ ഊരാത്ത് വീട്ടിൽ അബ്ദുൾ റഹീം എന്നിവരാണ് അറസ്റ്റിലായത്.
മലപ്പുറത്തുനിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന്നാസ്പദമായ സംഭവം. അർധരാത്രിയിൽ വളാഞ്ചേരിയിലേക്ക് സിമന്റുമായി പോവുകയായിരുന്ന ലോറിയെ കാറിൽ എത്തിയവർ തടഞ്ഞുനിർത്തി പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
കാസർഗോഡ്: വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരൻ പിടിയിൽ.
ഉപ്പള ഗ്രൂപ്പ് വില്ലേജ് ഓഫീസിലെ കാഷ്വൽ സ്വീപ്പർ കാസർഗോഡ് കോടിബയൽ സ്വദേശി കെ. ശിവപ്രസാദിനെ (42) യാണ് കാസർഗോഡ് വിജിലൻസ് ഡിവൈഎസ്പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വില്ലേജ് ഓഫീസ് പരിധിയിലെ ക്ഷേത്രത്തിന് ഒരു ഭക്ത സൗജന്യമായി നൽകിയ സ്ഥലത്തിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനാണ് ഇയാൾ ക്ഷേത്രം കമ്മിറ്റി അംഗത്തോട് പണം ആവശ്യപ്പെട്ടത്. വിജിലൻസിന്റെ നിർദേശപ്രകാരം ഇന്നലെ പരാതിക്കാരൻ പണം കൈമാറുന്നതിനിടെ ശിവപ്രസാദിനെ കൈയോടെ പിടികൂടുകയുമായിരുന്നു.
National
കോല്‍ക്കത്ത: പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളില്‍ പങ്കുണ്ടെന്നാരോപിച്ച് മുന്‍ ബംഗാള്‍ മന്ത്രിയും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഉദയന്‍ ഗുഹയെ പോലീസ് അറസ്റ്റ് ചെയ്തു.
കോല്‍ക്കത്തയിലെ ഫൂല്‍ബഗാന്‍ പ്രദേശത്തുള്ള ഒരു ഫ്ളാറ്റില്‍നിന്നാണ് ഇന്നലെ മന്ത്രിയെ കസ്റ്റഡിയിലെടുത്തത്.
District News
അക്കിക്കാവ്: 'ഓട്ടോസോൺ ' കാർ വർക്ഷോപ്പ് ഉടമയെ പത്തോളംപേരടങ്ങുന്ന സംഘം കടയിൽകയറി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ സ്വദേശി പ്ലാശേരിവീട്ടിൽ രാഹുലിനെ(33)യാണ് കുന്നംകുളം പോലീസ് പിടികൂടിയത്. വർക്ഷോപ്പിൽ കാറിന്റെ പണിയുമായി ബന്ധപ്പെട്ട് രാഹുലും വർക്ഷോപ്പ് ഉടമയുമായി മുൻപ് തർക്കമുണ്ടായിരുന്നു. ഈ വൈരാഗ്യത്തെ തുടർന്നാണ് പ ്രതിയും സുഹൃത്തുക്കളുംചേർന്ന് അക്രമം നടത്തിയത്. കരിക്കാട് പതിയാനവളപ്പിൽ വീട്ടിൽ മൊയ്തുട്ടിയുടെ മകനായ റഹീമിനാണ്(33) അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റത്. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
Kerala
പിലാത്തറ: കണ്ണൂർ പയ്യന്നൂർ പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാരിയേയും കുടുംബത്തേയും ആക്രമിച്ച് 55 ലക്ഷവും സ്വർണവും തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് (42)ആണ് പിടിയിലായത്.
റൂറൽ എസ്പിയുടെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി ബിജെപി പ്രാദേശിക നേതാവ് ആണ്. കാസർഗോഡ് അതിർത്തിയായ ഉപ്പളയിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികൾ സഞ്ചരിച്ച രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി.
District News
ഡിവൈഎഫ്ഐ
തൃശൂർ: ഗാർഹികപീഡന പരാതിയിൽ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെ അറസ്റ്റ് ചെയ്യണമെന്നു ഡിവൈഎഫ് ഐ. സ്ത്രീസുരക്ഷയെക്കുറിച്ചു വാചാലമാകുകയും സ്വന്തം വീട്ടിലെ സ്ത്രീകളെ വേട്ടയാടുകയും ചെയ്യുന്ന ബിജെപി നേതാക്കളുടെ ഇരട്ടത്താപ്പ് പുറത്തായെന്നും മന്ത്രി ഒ.ജെ. ജനീഷിന്റെ നിലപാട് പ്രതിഷേധാർഹമാണെന്നും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ.എൽ. ശ്രീലാൽ, സെക്രട്ടറി കെ.എസ്. റോസൽരാജ് എന്നിവർ പറഞ്ഞു.
കേരള മഹിളാസംഘം
തൃശൂർ: ഭാര്യയെ ക്രൂരമായി മർദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെ ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്റ്റുചെയ്ത് കൽത്തുറുങ്കിൽ അടയ്ക്കണമെന്ന് കേരള മഹിളാസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യുവതിക്കു നീതി ലഭിക്കുന്നതുവരെ കേരള മഹിളാസംഘം ജില്ലാ കമ്മിറ്റി പ്രക്ഷോഭരംഗത്തുണ്ടാകുമെന്ന് സെക്രട്ടറി കെ.എസ്. ജയ പത്രക്കുറിപ്പിൽ അറിയിച്ചു.
എവൈഐഎഫ്
തൃശൂർ: സംഭവം അങ്ങേയറ്റം അപലപനീയവും സാംസ്കാരിക കേരളത്തിനു നാണക്കേടുമാണെന്ന് എവൈഐഎഫ്. ഇരയാക്കപ്പെട്ട സഹോദരിക്കു നീതി ലഭിക്കുന്നതുവരെ ശക്തമായി പോരാടുമെന്ന് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, ജില്ലാ സെക്രട്ടറി പ്രസാദ് പറേരി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
ശ്രീകുമാറിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നു കോടതി ഉത്തരവ്
മതിലകം: ഭാര്യയെ മർദിച്ചെന്നും കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമുള്ള കേസിൽ ബിജെപി നേതാവ് എ.ആർ. ശ്രീകുമാറിനെ അറസ്റ്റ് ചെയ്യരുതെന്നു കോടതി ഉത്തരവ്. ജില്ലാ കോടതിയാണ് 16 ദിവസത്തേക്ക് അറസ്റ്റ് വിലക്കിയത്.
ബിജെപിയുടെ പൊള്ളത്തരം പുറത്ത്: ജോണ്‍ ഡാനിയൽ
തൃശൂർ: ഭാര്യയെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെ സംരക്ഷിക്കുന്നതിലൂടെ നേതൃത്വത്തിന്റെ നാരീശക്തിവന്ദൻ നിലപാടിലെ പൊള്ളത്തരം പുറത്തുവന്നെന്ന് കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയൽ. പുതിയ കേരളത്തിൽ നിലനിൽക്കാൻപോലും ബിജെപിക്ക് അവകാശമില്ലെന്നു തെളിയിച്ചെന്നും ക്രിമിനൽ കേസിലെ പ്രതിയായ സുഗതനെ സംരക്ഷിക്കുമെന്ന സംസ്ഥാന പ്രസിഡന്റിന്റെ നിലപാട് ഇതുമായി ചേർത്തുവായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നേതാവിനെതിരായ ഭാര്യയുടെ പരാതി ഗൗരവതരം: കെ.വി. അബ്ദുൾ ഖാദർ
തൃശൂർ: ബിജെപി നേതാവ് എ.ആർ. ശ്രീകുമാർ മർദിച്ചെന്ന ഭാര്യയുടെ പരാതി അതീവ ഗൗരവതരമാണെന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ. വിഷയത്തിൽ ബിജെപി സംസ്ഥാനനേതൃത്വം മൗനംപാലിക്കുന്നതു പ്രതിഷേധാർഹമാണ്.
മന്ത്രി ഒ.ജെ. ജനീഷിനോട് പരാതിക്കാരിയായ സ്ത്രീ സഹായം അഭ്യർഥിച്ചിട്ടും മന്ത്രി അനുകൂലമായ സമീപനം സ്വീകരിച്ചില്ലെന്നും പരാതി അവഗണിച്ചെന്നും അബ്ദുൽ ഖാദർ വിമർശിച്ചു.
കഴിഞ്ഞ ദിവസമാണ് ശ്രീകുമാറിനെതിരേ പരാതിയുമായി ഭാര്യ പ്രിയങ്ക രംഗത്തുവന്നത്. മർദനം നേരിട്ട താൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും ചികിത്സ നൽകാതെ ഡോക്ടർ മടക്കി അയച്ചുവെന്നും മന്ത്രി ഒ.ജെ. ജനീഷിനെ ഇക്കാര്യം പരാതിയായി അറിയിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നും പ്രിയങ്ക ആരോപിച്ചിരുന്നു.
വ്യക്തിഹത്യയും അപകീർത്തിപ്രചാരണവും ജനാധിപത്യത്തിനു യോജിച്ചതല്ല: എ.ആർ. ശ്രീകുമാർ
തൃശൂർ: ചെറിയൊരു കുടുംബവിഷയത്തെ പർവതീകരിച്ച് രാഷ്ട്രീയലാഭത്തിനായി അപകീർത്തികരമായ വ്യക്തി ഹത്യകൾ നടത്തുകയും അതിനെ ആഘോഷമാക്കി പ്രചരിപ്പിക്കുകയും ചെയ്യുന്നതു തീർത്തും പ്രതിഷേധാർഹമാണെന്നു ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ പത്രക്കുറിപ്പിൽ പ്രസ്താവിച്ചു.
പത്ര-ദൃശ്യ മാധ്യമരംഗങ്ങളിലും രാഷ്ട്രീയമേഖലയിലും പ്രവർത്തിക്കുന്ന അനേകം വ്യക്തികളുടെ ജീവിതത്തിലും കുടുംബപരമായ പ്രശ്നങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമാണ്. എന്നാൽ ഇത്തരം വിഷയങ്ങളെ വ്യക്തിഹത്യയ് ക്കും സാമൂഹിക അധിക്ഷേപത്തിനും ആയുധമാക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല.
രാഷ്ട്രീയഭിന്നതയുടെ പേരിൽ വ്യക്തികളുടെ അന്തസിനെയും കുടുംബങ്ങളുടെ സ്വകാര്യതയെയും ഹനിക്കുന്ന ഇത്തരം നീക്കങ്ങളിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും, പൊതുസമൂഹം ഇത്തരം വിഷലിപ്തമായ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും ശ്രീകുമാർ ആവശ്യപ്പെട്ടു.
District News
കാട്ടൂര്‍: സ്കൂള്‍ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വില്പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയിലായി. പടിയൂര്‍ സ്വദേശി പുല്ലാനി വീട്ടില്‍ നിത്യാനന്ദന്നെയാണ് (62) കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി പടിയൂരില്‍ വെച്ചാണ് പ്രതിയെ പോലീസ് സംഘം പിടികൂടുന്നത്. പ്രദേശത്ത് കുട്ടികള്‍ക്കും മറ്റും വ്യാപകമായി നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്.
ഇയാളില്‍ നിന്നും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. നിത്യാനന്ദന് ഈ കേസു കൂടാതെ കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വെച്ച് വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി അറസ്റ്റിലായ മറ്റ് രണ്ട് കേസുകളിലും പ്രതിയാണ്. കാട്ടൂര്‍ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ ഷമീര്‍, ജിഎസ്ഐ തുളസിദാസ്, ജിഎഎസ്ഐ ധനേഷ്, ജിഎസ്സിപിഒ ശ്യാം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Kerala
കൊച്ചി: മണി ചെയിൻ മാതൃകയിൽ 56, 91,000 രൂപ തട്ടിയെടുത്ത കേസിൽ നാലുപേർ അറസ്റ്റിൽ.
എറണാകുളം കലൂർ ചമ്മിണി ടവേഴ്സിൽ പ്രവർത്തിക്കുന്ന ലിബർട്ടാസ് ബ്ലോക്ക് ചെയിൻ ഡെവലപ്മെന്റ് ആൻഡ് ട്രെയിനിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമ പാലക്കാട് ആലത്തൂർ ആശാൻ പറമ്പിൽ സ്റ്റാൻലി സൈമൺ ( 37 ), കമ്പനിയുടെ പാർട്ണറും ഇയാളുടെ ഭാര്യയുമായ സീനത്ത് സ്റ്റാൻലി , ഇവരുടെ ഡ്രൈവർ ശിവദാസൻ, ഓഫീസ് ഹെഡ് രമേശ് എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിയിൽനിന്നാണ് സംഘം പണം തട്ടിയെടുത്തത് .
2021 മേയിൽ ഒന്നുമുതൽ നാലു വരെയുള്ള പ്രതികൾ പരാതിക്കാരനെ നേരിൽ കണ്ട് ക്രിപ്റ്റോ കറൻസിയിൽ ഈ സ്ഥാപനം മുഖേന നിക്ഷേപം നടത്തിയാൽ മൂന്നു ശതമാനം മുതൽ എട്ടു ശതമാനം വരെ ലാഭവും കൂടുതൽ അംഗങ്ങളെ പദ്ധതിയുടെ ഭാഗമാക്കിയാൽ പത്തു ശതമാനം വരെ ലാഭവും വാഗ്ദാനം ചെയ്യുകയായിരുന്നു. 2021 സെപ്റ്റംബർ അഞ്ചുമുതൽ 2023 മാർച്ച് നാലു വരെ വിവിധ തീയതികളിലായി പരാതിക്കാരനിൽനിന്ന് 569,100 രൂപ തട്ടിയെടുത്തു.
പരാതിക്കാരന്റെ വിശ്വാസം നേടാനായി സ്റ്റാൻലി സൈമൺ ഈ സ്ഥാപനത്തിന് കേന്ദ്രസർക്കാർ ലൈസൻസ് ഉണ്ടെന്നു കാണിച്ച് സമാനരീതിയിലുള്ള വ്യാജ രേഖകൾ കാണിച്ചു. എന്നാൽ ലാഭമോ വാഗ്ദാനം ചെയ്ത പണമോ ലഭിക്കാതെ വന്നതോടെയാണ് പാലക്കാട് സ്വദേശി പോലീസിൽ പരാതി നൽകിയത്.
വിധ പോലീസ് സ്റ്റേഷനുകളിലായി സ്റ്റാൻലി സൈമണിന്റെ പേരിൽ 19 ഓളം കേസുകളുണ്ട്. പത്തനംതിട്ട, വാളയാർ പോലീസ് സ്റ്റേഷനുകളിൽ സീനത്തിന്റെ പേരിലും കേസുണ്ട്.
Kerala
കൊല്ലം: ചാത്തന്നൂരിൽ ബിജെപി പ്രവർത്തകനെ കുത്തിയ പ്രതി മൊട്ട വിഷ്ണു അറസ്റ്റിൽ. ബിജെപി പ്രവർത്തകനായ രാജീവനെ ഞായറാഴ്ച രാത്രിയാണ് വിഷ്ണു ആക്രമിച്ചത്.
രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് രാജീവൻ പറഞ്ഞു. ഫോട്ടോഗ്രാഫറായ രാജീവൻ ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് സ്റ്റുഡിയോ അടച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിൽ രാജീവിന്റെ തോളിനാണ് കുത്തേറ്റത്. പരിക്കേറ്റ രാജീവിനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
International
ബർലിൻ: ചൈനയ്ക്കുവേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ ദന്പതികളെ ജർമൻ പോലീസ് അറസ്റ്റ് ചെയ്തു.
മ്യൂണിക്കിൽ താമസിക്കുന്ന ജർമൻ പൗരത്വമുള്ള സുജെൻ സി, ഭാര്യ ഹുവ എസ് എന്നിവരെയാണു ഫെഡറൽ പോലീസ് അറസ്റ്റ് ചെയ്തത്.
ചൈനീസ് ചാരസംഘടനയ്ക്കുവേണ്ടി ഇരുവരും പ്രവർത്തിച്ചിരുന്നതായി തെളിഞ്ഞെന്നും രാജ്യത്തെ വിവിധ സർവകലാശാലകളിലെയും ഗവേഷണസ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞരുമായി ബന്ധം സ്ഥാപിച്ച് പ്രതിരോധ സാങ്കേതികവിദ്യകൾ സ്വായത്തമാക്കാൻ ഇരുവരും ശ്രമിച്ചിരുന്നുവെന്ന് വ്യക്തമായതായും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
District News
ഉളളൂര്‍: യുവാക്കളെ ബിയര്‍കുപ്പികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച മൂന്നുപേരെ മെഡിക്കല്‍കോളജ് പോലീസ് പിടികൂടി. പത്തനംതിട്ട ഏനാദിമംഗലം കുറുമ്പക്കര പടിഞ്ഞാറ്റേതില്‍ വീട്ടില്‍ ജിതിന് (27), തിരുവനന്തപുരം തുറുവിക്കല്‍ വയലില്‍ പണയില്‍ വീട്ടില്‍ ശ്യാംകുമാര്‍ (26), നെയ്യാറ്റിന്‍കര പെരുമ്പഴുത്തൂര്‍ എസ്.എസ്. നിവാസില്‍ ദീപു (27) എന്നിവരാണ് പിടിയിലായത്. ഈമാസം 17ന് പുലര്‍ച്ചെ 12.30നായിരുന്നു കേസിനാസ്പദമായ സംഭവം.
ചുള്ളിമാനൂര്‍ സ്വദേശികളായ രാഹുല്‍ (24), അരവിന്ദ് (27), അനന്തു (26) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിനു സമീപത്തുവച്ചായിരുന്നു ആക്രമണം. ഇടവഴിയില്‍ നില്‍ക്കുകയായിരുന്നു സുഹൃത്തുക്കള്‍ക്കുനേരേ ബിയര്‍കുപ്പി പൊട്ടിച്ചുകൊണ്ട് പ്രതികള്‍ ചാടിവീഴുകയായിരുന്നു. ആക്രമണത്തില്‍ കൈകള്‍ക്കു പരിക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. പൂര്‍വ വൈരാഗ്യമാണ് ആക്രമണത്തിനു കാരണം. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Kerala
വെൺമണി: അടച്ചിട്ട വീട്ടിൽ നിന്നും 200 കിലോ തൂക്കം വരുന്ന ചെമ്പുപാത്രവും വീട്ടിലെ തന്നെ സ്റ്റീൽ, പിത്തള ടാപ്പുകളും ഉൾപ്പെടെ രണ്ടര ലക്ഷത്തോളം വിലവരുന്ന വസ്തുക്കൾ മോഷണം നടത്തിയ പ്രതി പിടിയിൽ.
പത്തനംതിട്ട തിരുവല്ല താലൂക്കിൽ തൂവലശേരിൽ പൂമംഗലം വീട്ടിൽ പി.എസ്. ശരത് (40) എന്നയാളാണ് വെൺമണി പോലീസിന്റ പിടിയിലായത്. എറണാണാകുളത്ത് സ്ഥിരതാമസമാക്കിയ വെൺമണി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വെൺമണി ചെറുവല്ലൂരിലുള്ള അടച്ചിട്ട വീട്ടിലാണ് പ്രതി മോഷണം നടത്തിയത്.
മോഷണത്തിന് ശേഷം ഉപയോഗിച്ച സിം കാർഡ് നശിപ്പിച്ചു കളയുന്നതാണ് പ്രതിയുടെ രീതി. ചെങ്ങന്നൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജെ. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ വെൺമണി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. രാജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മോഷണം നടന്ന സ്ഥലത്തേയും സമീപ പ്രദേശങ്ങളിലെയും നൂറിൽ പരം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
പകൽ സമയങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് ആൾതാമസമില്ലാത്ത വീടുകൾ കണ്ടുവച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. മോഷണ സാധനങ്ങൾ വിൽപ്പന നടത്തിയ കുരമ്പാലയിലുള്ള ആക്രികടയിൽ നിന്നും മോഷണ മുതലുകൾ വീണ്ടെടുത്തതിന് ശേഷം ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Kerala
കോഴിക്കോട്: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ സുഹൃത്തിനെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച മധ്യവയസ്കന് പിടിയില്‍. കോഴിക്കോട് കല്ലായി റെയില്‍വേ സ്റ്റേഷന് സമീപത്താണ് കത്തിക്കുത്ത് നടന്നത്.
അക്രമം നടത്തിയ എലത്തൂര്‍ പുതിയങ്ങാടി സ്വദേശി മേലെമരക്കാരകത്ത് വീട്ടില്‍ മുഹമ്മദ് നിസാറി(53)നെയാണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. കല്ലായ് സ്വദേശി കോയമോനെയാണ് നിസാര്‍ കുത്തി പരിക്കേല്‍പ്പിച്ചത്.
കല്ലായ് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള നിസാറിന്റെ വാടക വീട്ടില്‍ വച്ചാണ് അതിക്രമം നടന്നത്. നിസാറും സുഹൃത്തുകളും ഈ വീട്ടില്‍ വച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെ നിസാറിന്റെ ഫോണ്‍ കോയമോന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കാമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ കോയമോന്റെ മുഖത്തും കഴുത്തിലും വയറിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള കോയമോന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
Kerala
കൊച്ചി: വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മൂവാറ്റുപുഴ കടാതി ഭാഗത്ത് നെടിയാമലയിൽ വീട്ടിൽ അനന്തകൃഷ്ണനെ (21) ആണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മുൻ വൈരാഗ്യം മൂലം തന്റെ മകനെ ഇയാൾ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. ഏപ്രിൽ 28ന് രാത്രി ഒൻപതിനായിരുന്നു സംഭവം.
എസ്ഐമാരായ ചാർലി തോമസ്, എൻ.എസ്. റോയ് , സി.ബി. അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ എം.പി. രതീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
മണ്ണാർക്കാട്: അട്ടപ്പാടിയിലേക്കു വില്പനയ്ക്കായി വിദേശമദ്യം കടത്താൻ ശ്രമിക്കുന്നതിനിടെ പോലീസ് ചെക്ക്പോസ്റ്റുകൾ തകർത്ത് രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ.
ആനമൂളി തട്ടാരക്കാടൻ റഹീമിനെയാണ് പോലീസ് സംഘം പിടികൂടിയത്. ഈമാസം ആറിനു രാവിലെ ആറോടെയാണ് അട്ടപ്പാടിയിലേക്ക് വിദേശമദ്യം കടത്തുന്നതിനിടെ റഹീമിനെ മുക്കാലിയിൽ പോലീസ് തടഞ്ഞത്.
എന്നാൽ വാഹനം നിർത്താതെ ചെക്ക്പോസ്റ്റ് തകർത്തു രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ പോലീസുകാർക്ക് പരിക്കു പറ്റിയിരുന്നു.
പിന്തിരിഞ്ഞ് മണ്ണാർക്കാട്ടേക്കുവന്ന റഹീമിനെ ആനമൂളി ചെക്ക്പോസ്റ്റിലും തടഞ്ഞെങ്കിലും പിടികൂടായില്ല.
International
വാഷിംഗ്ടൺ ഡിസി: ഗുജറാത്തി യുവതിക്കു വെടിയേറ്റതിൽ ഭർത്താവ് അറസ്റ്റിൽ. അമേരിക്കയിലെ ലൂയിസിയാനയിലുണ്ടായ സംഭത്തിൽ ജിഗിഷ സോണിയ ഗജേര എന്ന മുപ്പതുകാരിയുടെ മുഖത്തിനു ഗുരുതര പരിക്കേറ്റു.
ഇവരുടെ ഭർത്താവ് ഷരദ് ഗജേരയുടെ കൈയിലുണ്ടായിരുന്ന തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടിയെന്നാണ് പോലീസ് കരുതുന്നത്.
ഈ മാസം നാലിന് ഒരു കടയിൽവച്ചാണു സംഭവം. ദന്പതികൾ കട വാങ്ങുന്നതിനെക്കുറിച്ച് ഉടമയുമായി ചർച്ച നടത്തുന്നതിനിടെ ഷരദ് ഗജേരയുടെ കൈയിലിരുന്ന തോക്കിൽനിന്ന് വെടിപൊട്ടി. വെടിയുണ്ട ജിഗിഷയുടെ താടിയെല്ല് തുളച്ച് പുറത്തുകടന്നു.
അതേസമയം, തോക്ക് ആരുടേതാണെന്നതിൽ വ്യക്തതയില്ല. കടയുടമസ്ഥൻ തോക്കുകൾ കടയിൽ സൂക്ഷിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. തോക്ക് നിയമവിരുദ്ധമായി ഉപയോഗിച്ചതിന്റെ പേരിലാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
National
ഗഞ്ചം: ഒഡീഷയിലെ ബെർഹാംപുറിൽ ബന്ധുവിനെ കൊലപ്പെടുത്തി യുവാവ്. രാജ്ദീപ് സഹുവാണ് കൊല്ലപ്പെട്ടത്. ബെർഹാംപുറിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. 22കാരനായ യുവാവാണ് പ്രതി.
കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന്റെ യഥാർഥ കാരണം എന്താണെന്നതിൽ വ്യക്തതയില്ല. കൊലപാതകത്തിന് ശേഷം മൃതദേഹം പോളിത്തീൻ കവറിൽ പൊതിഞ്ഞ് ലഗേജ് ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കൂടുതൽ പേർ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
International
അബൂജ: കഴിഞ്ഞവർഷം നവംബറിൽ നൈജീരിയയിലെ പെന്തകോസ്ത് പള്ളിയിൽനിന്ന് പാസ്റ്റർ അടക്കമുള്ളവരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 33 അംഗ സംഘം അറസ്റ്റിലായി.
ഈ ക്രിമിനൽ സംഘം മറ്റ് തട്ടിക്കൊണ്ടുപോകലുകളും കന്നുകാലി മോഷണവും ആക്രമണങ്ങളും നടത്തിയിട്ടുണ്ടെന്ന് ഫെഡറൽ സർക്കാരിന്റെ പോലീസ് വക്താവ് ആന്തണി ഒകോൺ പ്ലാസിഡ് അറിയിച്ചു.
അന്വേഷണസംഘം ദീർഘകാലം നടത്തിയ ഓപ്പറേഷനൊടുവിൽ സെൻട്രൽ നൈജീരിയയിലെ കവാര, കോഗി സംസ്ഥാനങ്ങളിൽനിന്നാണ് ഇവർ പിടിയിലായത്.
നവംബറിൽ കവാരയിലെ ക്രൈസ്റ്റ് അപ്പസ്തോലിക് പള്ളിയിലുണ്ടായ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ടവരെ നൈജീരിയൻ അധികൃതർ ഘട്ടംഘട്ടമായി മോചിപ്പിച്ചു.
ഈ സംഭവത്തിനു പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് നൈജീരിയയിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നതായി ചൂണ്ടിക്കാട്ടിയതും ഇവർക്കെതിരേ നടപടിയെടുത്തില്ലെങ്കിൽ അമേരിക്കൻ ഇടപെടൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പു നല്കിയതും.
Kerala
ആലുവ: കെഎസ്ആർടിസി ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ച ശേഷം ഒളിവിൽപ്പോയ പ്രതികളെ പോലീസ് പിടികൂടി. കീഴ്മാട് കുറ്റിക്കാത്തോട്ടത്തിൽ അമീർ ഷാ (21), തോട്ടുമുഖം മുതിരക്കോട് മുഹമ്മദ് റിസ്വാൻ (24) എന്നിവരെയാണ് ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ഓടെ കുട്ടമശേരിയിൽ വച്ചാണ് അക്രമം നടന്നത്. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനു കുറുകെ നിർത്തി ഡോർ വലിച്ചു തുറന്ന് ഡ്രൈവർ കായംകുളം സ്വദേശി എം. ശ്യാകുമാറിനെ ആക്രമിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച കണ്ടക്ടർ കൊല്ലം ശാസ്താംകോട്ട സ്വദേശി പ്രവീണിനും പരിക്കേറ്റു. ബസിനെ മറികടന്നു വന്ന ബൈക്കിന് വഴി നൽകിയില്ലെന്ന പേരിലാണ് തർക്കമുണ്ടായത്.
ജീവനക്കാരെ ആക്രമിച്ചശേഷം ബസിന്റെ താക്കോലും പ്രതികൾ കൊണ്ടുപോയി. യാത്രക്കാരെ മറ്റൊരു ബസിലാണ് കൊട്ടാരക്കരവരെ എത്തിച്ചത്. സംഭവത്തിനുശേഷം പ്രതികളുടെ ഫോൺ ഓഫായിരുന്നു. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ബന്ധുവീടുകളിൽനിന്നാണ് പോലീസ് പിടികൂടിയത്.
ഓടിച്ചിരുന്ന ഇരുചക്ര വാഹനവും പോലീസ് പിടിച്ചെടുത്തു. മുട്ടം ഭാഗത്തെ പമ്പിൽ വച്ച് ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് പ്രതികൾക്കെതിരേ വേറെയും കേസ് നിലവിലുണ്ട്.
ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്ഐമാരായ ജോസി എം. ജോൺസൻ, ബി. സുരേഷ് കുമാ, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, എം. ഷാഹിൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
National
ന്യൂഡൽഹി: മധ്യപ്രദേശിൽ രോഗശാന്തി ശുശ്രൂഷയുടെ പേരിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പാസ്റ്റർമാരെ പോലീസ് അറസ്റ്റ് ചെയ്തു.
ഗുണ ജില്ലയിലെ മോഹൻപുർ ഖുർദിൽ ഉത്തം ബരേല, വികാസ് ബരേല എന്നിവരാണ് ബജ്രംഗ്ദൾ പ്രവർത്തകരുടെ പരാതിയെത്തുടർന്ന് അറസ്റ്റിലായത്.
കാൻസർ പോലുള്ള മാരകമായ രോഗങ്ങൾ പ്രാർഥനയിലൂടെ ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ചും സാന്പത്തിക സഹായവും വാഗ്ദാനം ചെയ്തും ആളുകളെ വിശ്വാസത്തിലേക്ക് ആകർഷിക്കാൻ ശ്രമിച്ചു എന്നും ആരോപണമുണ്ട്. ഇതോടൊപ്പം പ്രാർഥനായോഗങ്ങളിൽ പങ്കെടുക്കുന്നവർക്ക് വലിയതോതിൽ മാംസാഹാരം നൽകി ആകർഷിക്കാൻ ശ്രമിച്ചു എന്നും പരാതിയിലുണ്ട്.
പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് എഫ് ഐആർ രജിസ്റ്റർ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. മതം മാറാൻ വിസമ്മതിച്ചാൽ രോഗങ്ങൾ ഭേദമാകില്ലെന്നും നിത്യമായ കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തിയതായി പോലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
മതം മാറിയാലും നിലവിലെ ജാതിയോ പേരോ മാറേണ്ട ആവശ്യമില്ലെന്നും അതിനാൽ സർക്കാർ ആനുകൂല്യങ്ങൾക്ക് മുടക്ക് ഉണ്ടാകില്ലെന്നും ഗ്രാമീണരെ പാസ്റ്റർമാർ തെറ്റിദ്ധരിപ്പിച്ചതായും പരാതിയിൽ കുറ്റപ്പെടുത്തുന്നു
Kerala
കാളിമാനൂർ: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ കിളിമാനൂർപോലീസ് അറസ്റ്റ് ചെയ്തു. കുറുപുഴ ഇളവട്ടം ഇർഫാൻ മൻസിലിൽ എൻ. ഇർഫാൻ(26), പറണ്ടോട് തെക്കുംകര ശരത് വിലാസത്തിൽ എസ്. ശ്യാം (24) എന്നിവരാണ് പിടിയിലായത്. പുലർച്ചെ നാലോടെയാണ് സംഭവം.
പ്രതികളിൽ നിന്ന് 2.5 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. എറണാകുളത്ത് നിന്ന് ലഹരിവസ്തു വാങ്ങി കാറിൽ നെടുമങ്ങാടേക്ക് വരുന്ന വഴിയാണ് ഇവർ പോലീസ് വലയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റൂറൽ ഡാൻസാഫ് സംഘവും കിളിമാനൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. കിളിമാനൂർ സിഎച്ച്ഒ എ. നിസാർ, എസ്ഐ വി.എസ്. ജോയി, ഡാൻസാഫ് സംഘം എസ്ഐമാരായ എഫ്. ഫയാസ്, ബി.പി. രാജീവൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
കണ്ണൂർ: റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് കേന്ദ്രത്തിന് സമീപത്ത് നിന്ന് ബ്രൗൺ ഷുഗർ പിടികൂടി. കോഴിക്കോട് മണ്ണൂർ സ്വദേശി എ. ഷാജു (41) വിനെയാണ് 29ഗ്രം ബ്രൗൺ ഷുഗറുമായി ടൗൺ എസ്ഐ ബി. ജിഷ്ണുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ട്രെയിനിറങ്ങി വന്ന യുവാവിനെ സംശയം തോന്നി പരിശോധിക്കുകയായിരുന്നു.
District News
കുറ്റിലക്കടവ്: ഭാര്യയുടെ കഴുത്തുമുറിച്ചു വധിക്കാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. പെരിഞ്ഞനം കുറ്റിലക്കടവിലെ പ്രളയപ്പുരയിൽ താമസിക്കുന്ന കൊച്ചാട്ട് മഹേന്ദ്രനെ(50)യാണ് കയ്പമംഗലം പോലീസ് അറസ്റ്റുചെയ്തത്.
മിനിയാന്നു രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയിലുണ്ടായ കുടുംബവഴക്കാണ് ആക്രമണത്തിനുപിന്നിലെന്നു പോലീസ് പറഞ്ഞു. കഴുത്തിൽ കത്തികൊണ്ടുള്ള മുറിവേറ്റ ഇവരെ പെരിഞ്ഞനം ലൈഫ്ഗാർഡ്സ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർക്കു കഴുത്തിൽ പത്തു തുന്നലുകൾ ഇട്ടിട്ടുണ്ട്.
Kerala
മലപ്പുറം: മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ ആണ് അറസ്റ്റിലായത്. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കാപ്പാ കേസ് പ്രതിയായ റോഷൻ ബംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. സാദിഖലി തങ്ങളുടെ വ്യാജ ദൃശ്യങ്ങൾ കാണിച്ച്15 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇത് നൽകാതിരുന്നതോടെയാണ് ഫേസ്ബുക്ക്പോസ്റ്റ് ഇട്ടതെന്നും പോലീസ് പറയുന്നു.
ജനുവരി 31നാണ് പ്രതി പണം ആവശ്യപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ സൈബർ പോലീസാണ് ആദ്യം കേസെടുത്ത് അന്വേഷണം നടത്തിയത്. ആരോപണം ഉന്നയിക്കപ്പെട്ടതിനു പിന്നാലെ സാദിഖലി തങ്ങൾ പോലീസിൽ പരാതി നൽകിയിരുന്നു.
Kerala
തിരുവനന്തപുരം: ഓപ്പറേഷന് ഡിഹണ്ടിന്റെ ഭാഗമായി വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1237 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.
വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 34 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 37 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (0.01509 കിലോഗ്രാം), കഞ്ചാവ് (0.45668 കിലോഗ്രാം), കഞ്ചാവ് ബീഡി (20 എണ്ണം) എന്നിവ പോലീസ് പിടിച്ചെടുക്കുകയുണ്ടായി.
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് മാര്‍ച്ച് 19 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന് ഡിഹണ്ട് നടത്തിയത്.
പൊതുജനങ്ങളില്‍നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്ട്രോള് റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.
മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.
Kerala
കൊച്ചി: എറണാകുളം എസ്ആര്‍എം റോഡിലെ ഹോട്ടലില്‍ പോലീസുകാരെന്ന വ്യാജേന കോഴിക്കോട് സ്വദേശിയായ യുവാവിനെയും പെണ്‍സുഹൃത്തിനെയും മര്‍ദിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത കേസില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍.
ചേര്‍ത്തല വയലാര്‍ നാഗംകുളങ്ങര ജംഗ്ഷന് പീടികത്തറയില്‍ എന്‍.കെ. അമല്‍(25), എറണാകുളം പള്ളുരുത്തി കട്ടത്തറ വീട്ടില്‍ ഭവന് (36), ഇടുക്കി പാറപ്പുറ പിണക്കാട്ടുവീട്ടില്‍ തോമസ് ചാക്കോ (30) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ ജിജിന് ജോസഫ്, പ്രിന്‍സിപ്പല്‍ എസ്ഐ ഗ്ലാഡ് വിന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ടിന് പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. എസ്ആര്‍എം റോഡിലുള്ള നോവ ഹോട്ടലിലെ റിസപ്ഷന് ഏരിയയില്‍ വച്ച് പരാതിക്കാരനെ തടഞ്ഞുനിര്‍ത്തി ഐഫോണ്‍ പിടിച്ചു വാങ്ങി. തുടര്‍ന്ന് പ്രതികള്‍ മൂവരും ചേര്‍ന്ന് പരാതിക്കാരനെ ബലം പ്രയോഗിച്ച് രണ്ടാം നിലയിലെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അകത്തു കയറി പെണ് സുഹൃത്തിന്റെ മുക്കാല്‍ പവന് തൂക്കം വരുന്ന സ്വര്‍ണ ബ്രേസ്ലെറ്റ് കൈക്കലാക്കി.
പരാതിക്കാരനിൽനിന്ന് 5,000 രൂപ ബലമായി പിടിച്ചുവാങ്ങി. ഒരു ലക്ഷം രൂപ തന്നില്ലെങ്കില്‍ സ്റ്റേഷനില്‍ കൊണ്ടുപോയി കള്ളക്കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തി രാവിലെ ആറുവരെ ക്രൂരമായി മര്‍ദിക്കുകയും 1,50,000 രൂപ വില വരുന്ന സാധനങ്ങള്‍ കൈക്കലാക്കുകയും ചെയ്തു.
പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡായ ഡാന്‍സാഫിലെ അംഗങ്ങളാണെന്നും ലഹരിക്കേസില്‍ കുടുക്കുമെന്നും പറഞ്ഞാണ് കവര്‍ച്ച നടത്തിയത്. യുവാവിനെയും യുവതിയെയും രണ്ട് മണിക്കൂറോളം മുറിയില്‍ തടങ്കലില്‍ വയ്ക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
District News
അയർക്കുന്നം: സ്ഥലത്തിന്റെ സ്കെച്ച് തയാറാക്കുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. അയർക്കുന്നം വില്ലേജ് ഓഫീസിലെ അസിസ്റ്റന്റ് കുമാരനല്ലർ സ്വദേശി നസിറുദീനാണ് (44) അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം 4.45ന് അയർക്കുന്നം വില്ലേജ് ഓഫീസിൽ 700 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് പിടിയിലായത്. അയർക്കുന്നം സ്വദേശിയായ ഓട്ടോ ഡ്രൈവറായ സ്റ്റീഫനിൽനിന്നാണ് കൈക്കൂലി വാങ്ങിയത്.
സ്റ്റീഫന്റെ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ബാങ്ക് ലോൺ എടുക്കുന്നതിന് പണയം വയ്ക്കുന്ന സ്ഥലത്തിന്റെ സ്കെച്ച് വരച്ച് ബാങ്കിൽ ഹാജരാക്കണം. ഇതിനായി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു.
എന്നാൽ, 750 രൂപ നൽകിയാലേ സ്കെച്ച് വരച്ചുനൽകൂ എന്ന് അസിസ്റ്റന്റ് പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് സ്റ്റീഫൻ വിജിലൻസിനെ വിവരം അറിയിച്ചത്. ഡിവൈഎസ്പി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഇയാളെ പിടികൂടിയത്. നടപടികൾക്കു ശേഷം കോടതിയിൽ ഹാജരാക്കും. നസിറുദീൻ കൈക്കൂലി വാങ്ങുന്നെന്ന നിരന്തര പരാതികളെത്തുടർന്ന് വിജിലൻസ് നിരീക്ഷണത്തിലായിരുന്നു.
District News
ചാലക്കുടി: മദ്യലഹരിയിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. അന്നമനട കാട്ടിപ്പറമ്പിൽ ഷാഫിയെയാണ് ചാലക്കുടി ഡിവൈഎസ്പി പി.കെ. ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള സഘം അറസ്റ്റ് ചെയ്തത്.
വാഴച്ചാൽ കാടർ ആദിവാസി ഉന്നതിയിലെ പ്രമീള (20 )ക്കാണ് കുത്തേറ്റത്. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ പ്രമീളയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. വാഴച്ചാൽ ഉന്നതിയിൽ വച്ചായിരുന്നു സംഭവം. മദ്യലഹരിയിൽ ഉണ്ടായ തർക്കത്തെത്തുടർന്ന് ഷാഫി ഭാര്യയെ കുത്തുകയായിരിരുന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി പി.കെ. ഇബ്രാഹിമിന്റെ നേതൃത്വത്തിൽ അതിരപ്പിള്ളി പോലീസ് സ്ഥലത്തെത്തി ഷാഫിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: അങ്കമാലിയിൽ വിദ്യാർഥിനിയുടെ മരണത്തിന് ഇടയാക്കിയ വാഹനമോടിച്ച പ്രതി സിറിയക് പി. ജോർജിന്റെ പിതാവ് ജോർജ് തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ മകനെ ഒളിപ്പിച്ച കുറ്റത്തിനാണ് അങ്കമാലി പോലീസ് ജോർജ് തോമസിനെ അറസ്റ്റ് ചെയ്തത്.
ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും സിറിയക് ഒളിവിലാണ്. അപകടം നടന്ന ആറ് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. ഇതിനിടെ കോട്ടയം സെഷൻസ് കോടതിയിൽ പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.
ഫെബ്രുവരി 28ന് ആയിരുന്നു അങ്കമാലി ഹോം സയന്‍സ് കോളജിന് സമീപത്തുവച്ച് ജാസ്ലിയയെ വാഹനമിടിച്ചത്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്.